New Update
/sathyam/media/media_files/2024/12/16/Vz9G377UFOQf2wr67Tgw.jpg)
വയനാട്: മാനന്തവാടിയില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരന്‍ വട്ടക്കളത്തില്‍ ഷിജുവിന്റെ മകന്‍ അശ്വിനാ(12)ണ് മരിച്ചത്.
Advertisment
ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. വീടിനോട് ചേര്‍ന്ന ഷെഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങി കുട്ടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഉടന്‍ വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us