Advertisment

മയക്കുമരുന്ന് കേസില്‍ മംഗളുരു ജയിലില്‍  തടവിലായിരുന്ന യുവാവ് മരിച്ച നിലയില്‍; മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫലാ(26)ണ് മരിച്ചത്.

New Update
6464

കാസര്‍കോട്: കര്‍ണാടക പോലീസ് കസ്റ്റഡിയില്‍ മംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫലാ(26)ണ് മരിച്ചത്. മയക്കുമരുന്ന് കേസില്‍ മംഗളുരു ജയിലില്‍ തടവിലായിരുന്നു നൗഫല്‍.

അസുഖ ബാധിതനായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പ്രത്യേക സെല്ലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. കര്‍ണാടക കൊണാജെ പോലീസ് ഡിസംബര്‍ 26നാണ് മയക്കുമരുന്ന് കേസില്‍ നൗഫലിനെ അറസ്റ്റ് ചെയ്തത്.

Advertisment