New Update
/sathyam/media/media_files/2025/06/09/bg03ysehTZ2AJVPfrxxe.jpg)
വണ്ടിപ്പെരിയാര്‍: കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതിയുടെ തല ഭര്‍ത്താവ് അടിച്ചു പൊട്ടിച്ചെന്ന് പരാതി. വള്ളക്കടവ് കുറുപ്പുപാലം കുരുനീയില്‍ വീട്ടില്‍ ഹക്കീമിന്റെ ഭാര്യ ഷൈബിക്കാണ് പരിക്കേറ്റത്.
Advertisment
ശനിയാഴ്ച രാത്രി ഒമ്പതിന് വീട്ടില്‍ വഴക്കുണ്ടാകുകയും ഈ സമയം മദ്യപിച്ചിരുന്ന ഹക്കീം വീട്ടിലുണ്ടായിരുന്ന ചപ്പാത്തി ഉരുട്ടുകട്ട എടുത്ത് ഷൈബിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
രക്തത്തില്‍ കുളിച്ച ഇവര്‍ അയല്‍വക്കത്തെ വീട്ടില്‍ ഓടിയെത്തുകയും അവിടെനിന്നും സഹകരണ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us