/sathyam/media/media_files/2025/03/02/s12MJiozvEZ9wJRJdnTW.jpg)
കോട്ടയം: സംസ്ഥാനത്ത് കെ-ടെറ്റ് യോഗ്യത നേടാൻ ബാക്കിയുള്ളത്
75015 അധ്യാപകർ. ഇവരിൽ ഭൂരിഭാഗവും ഫെബ്രുവരി 21, 23 തീയതികളിൽ നടന്ന പരീക്ഷ എഴുതിയവരാണ്. അതിന്റെ ഫലം വരുന്നതിനു മുൻപ് പുതിയ പരീക്ഷയുടെ പ്രഖ്യാപനം വന്നതുകൊണ്ട് യോഗ്യത നേടാൻ ബാക്കിയുള്ളവർ മുഴുവൻ അപേക്ഷിക്കാൻ ഒരുങ്ങുകയാണ്.
സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് 2026-ഇന്നു മുതൽ രജിസ്റ്റർ ചെയ്യാൻ കഴിയും. ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി മാർച്ച് 7 ആണ്.
അപേക്ഷയുടെ ഫൈനൽ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 13 ആണ്. അതേസമയം, പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല. ആദ്യ പരീക്ഷയുടെ ഫലം വരും മുൻപു അടുത്ത തിയതി പ്രഖ്യാപിച്ചതിൽ അധ്യാപകർക്ക് അമർഷമുണ്ട്.
ഇതോടൊപ്പം കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് ജനറൽ വിഭാഗത്തിന് ഇരട്ടിയും സംവരണവിഭാഗത്തിന് മൂന്നിരട്ടിയുമാക്കിയിരുന്നു. നിലവിൽ കെ-ടെറ്റ് പരീക്ഷയെഴുതുന്നതിന് പൊതുവിഭാഗം അപേക്ഷകർക്ക് 500 രൂപയും എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. എന്നാൽ പ്രത്യേകമായി നടത്തുന്ന പരീക്ഷയിൽ പൊതുവിഭാഗക്കാർ 1000 രൂപയും സംവരണ വിഭാഗക്കാർ 750 രൂപയും നൽകണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us