പാലക്കാട്: നല്ല കമ്യൂണിസ്റ്റുകാര്‍ യു.ഡി.എഫിനു വോട്ടു ചെയ്യുമെന്നും ഇവരുടെ അഹങ്കാരത്തില്‍ പോയാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
യു.ഡി.എഫിനെ ജയിപ്പിക്കാന്‍ വേണ്ടിയല്ല, സി.പി.എമ്മിനെ ജയിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്യുന്നത്. ഇവരുടെ അഹങ്കാരത്തില്‍ പോയാല്‍ പാര്‍ട്ടി ഉണ്ടാകില്ലെന്ന് നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് അറിയാം.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന്റെ ധാരാളം വോട്ടുകള്‍ ലഭിച്ചിരുന്നു. പാലക്കാട്ട് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ വിജയിക്കും. നാടകങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷം പതിനയ്യായിരത്തിലേക്ക് പോകും. റെയ്ഡ് നാടകം കൊണ്ട് കുറച്ച് വോട്ടുകള്‍കൂടി കിട്ടി. ഇനി സ്പിരിറ്റ് നാടകം ഒന്നു തീരട്ടെ. അടുത്ത നാടകം വന്നാല്‍ നല്ലതാണ്.
പാലക്കാട്ട് രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യത സി.പി.എമ്മിനുണ്ടായിരുന്നു. എന്ന, ബി.ജെ.പിയിലേക്ക് സ്ഥാനാര്‍ഥിത്വം ചോദിച്ചു പോയ ഒരാളെ സ്ഥാനാര്‍ഥിയാക്കിയതോടെ അതും ഇല്ലാതായെന്നും സതീശന് പറഞ്ഞു.