Advertisment

കാസര്‍കോഡ് പാന്റിന്റെ പോക്കറ്റിലിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് തീപിടിച്ചു;  യുവാവിന് പരിക്ക്

കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാര്‍ട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്.

New Update
53453535

കാസര്‍കോഡ്: കള്ളാറില്‍ സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യുവിന്റെ സ്മാര്‍ട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിലിന്റെ തുടയിലും കൈയ്യിലും പരിക്കേറ്റു.

പാന്റിന്റെ പോക്കറ്റിലാണ് ഫോണ്‍ ഉണ്ടായിരുന്നത്. ചൂടായ ഫോണില്‍ നിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. പൊട്ടിത്തെറിച്ച ഫോണ്‍ പിന്നീട് കത്തിനശിച്ചു.

Advertisment