/sathyam/media/media_files/2026/02/15/keralam-vikasitham-2026-02-15-16-21-15.jpg)
തിരുവനന്തപുരം : റെയിൽവേയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വികസനം നടക്കുന്നു എന്ന എൻ.കെ പ്രേമചന്ദ്രൻ എം.പി യുടെ പരാമർശം ബി ജെ പി രാഷ്ട്രീയ പ്രചാരണ വിഷയമാക്കുകയാണ്. ആർ.എസ്.പി നേതാവ് നടത്തിയ പരാമർശം നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രചാരണ വിഷയമാക്കുമെന്നുറപ്പാണ് .
റെയിൽവേയുടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വലിയ വികസന പ്രവർത്തനങ്ങളാണ് മോദി സർക്കാർ നടത്തുന്നത് എന്ന് ബി ജെ പി യും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങി.
വന്ദേഭാരത് അമൃത് ഭാരത് ട്രെയിനുകൾ ഉൾപ്പെടെ നിരവധി റെയിൽവേ വികസന പദ്ധതികളാണ് കഴിഞ്ഞ കാലയളവിൽ മോദി സർക്കാർ കേരളത്തിന് നൽകിയത്. നിരവധി സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നു.
സമാനതകളില്ലാത്ത ഈ റെയിൽവേ വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രതിയോഗികൾ പോലും അംഗീകരിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലെ ബി ജെ പി പ്രചാരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us