കാലടി: ശില്പങ്ങളും പുസ്തകങ്ങളും കലകളും ഒത്തിണങ്ങിയ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സ്റ്റാൾ കമനീയവും വിജ്ഞാന കേന്ദ്രീകൃതവുമായി.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പരിപാടിയുടെ എറണാകുളം ജില്ലാ സപ്തദിന പ്രദർശന വിപണന മേളയോടനുബന്ധിച്ച് മറൈൻ ഡ്രൈവിൽ ഒരുക്കിയിരിക്കുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ എക്സിബിഷൻ സ്റ്റാൾ ശ്രദ്ധേയമാകുന്നു.
അപൂർവ്വങ്ങളായ ശില്പങ്ങളും പെയിന്റിംഗുകളും സർവ്വകലാശാല പ്രസീദ്ധീകരണങ്ങളും സ്റ്റാളിന്റെ പ്രത്യേകതകളാണ്. ഫൈൻ ആർട്സ്, മാനവിക, സാമൂഹ്യശാസ്ത്ര, ഭാഷ വിഷയങ്ങളെ സമന്വയിപ്പിച്ച് സർവ്വകലാശാല ഒരുക്കിയിരിക്കുന്ന സ്റ്റാളിൽ 'സർവ്വകലാശാലയെ അറിയാം' പദ്ധതിയും ഒരുക്കിയിട്ടുണ്ട്.