'മാധ്യമം' പത്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി ; അക്ഷരങ്ങൾ കൊണ്ട് വിശപ്പടക്കാനാവില്ലെന്ന് സമരക്കാർ ; ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി

New Update
madhyamam

കോഴിക്കോട് :  'മാധ്യമം' പത്രത്തിൽ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് വെള്ളിമാട്കുന്നിലെ പത്രത്തിന്റെ ആസ്ഥാനത്തിന് മുന്നിൽ ജീവനക്കാർ കുത്തിയിരിപ്പ് സമരം തുടങ്ങി. കേരള പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിലാണ് ഈ പ്രതിഷേധം നടക്കുന്നത്.

Advertisment

അഞ്ച് മാസത്തിലധികം ശമ്പളം കുടിശ്ശികയായതോടെയാണ് ജീവനക്കാർ ജോലി ബഹിഷ്കരിക്കാതെ തന്നെ പ്രതിഷേധവുമായി രംഗത്ത് വരാൻ നിർബന്ധിതരായത്. മാനേജ്‌മെന്റിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും, തൊഴിലാളികൾ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും യൂണിയൻ ഭാരവാഹികൾ പറയുന്നു .

പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മാനേജ്‌മെന്റ് സ്വന്തം ജീവനക്കാരുടെ പട്ടിണി കാണുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി. നേരത്തെ സംയുക്ത ട്രേഡ് യൂണിയൻ മാധ്യമം - മംഗളം പത്രങ്ങളിലെ തൊഴിൽ പ്രതിസന്ധി ഉയർത്തിക്കാട്ടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തിയിരുന്നു

Advertisment