കൊ​ല്ല​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം, ഡ്രൈ​വ​റും സ​ഹാ​യി​യും ര​ക്ഷ​പ്പെ​ട്ടു

New Update
Lorryaccidentnewwwwkollam

കൊ​ല്ലം: ഏ​രൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടമുണ്ടായത്.

Advertisment

അ​പ​ക​ട​ത്തി​ൽ പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ ഫാ​ത്തി​മ​യു​ടെ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കൊ​ല്ല​ത്ത് നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് ഏ​രൂ​ർ കു​ള​ത്തൂ​പ്പു​ഴ റോ​ഡി​ൽ കാ​ഞ്ഞു​വ​യ​ലി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വ സ​മ​യ​ത്ത് ഫാ​ത്തി​മ​യും മ​ക​നും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് മ​ക​നു​മാ​യി ഫാ​ത്തി​മ വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ലോ​റി ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യാ​ണ് ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Advertisment