കൊട്ടാരക്കരയിൽ കെസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

New Update
G

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. 

Advertisment

ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. 

ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിനു പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്‍റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. 

ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment