/sathyam/media/media_files/2026/02/20/lorry-accident-malappuram-2026-02-20-16-39-24.jpg)
മ​ല​പ്പു​റം: മി​നി​ലോ​റി ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. മ​ല​പ്പു​റം ആ​ത​വ​നാ​ട് ഊ​രോ​ത്ത്പ​ള്ളി​യാ​ലി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴ്ന്നു. വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റ​ട​ക്കം ര​ണ്ട് പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നത്. ഇ​തി​ല്‍ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി. ഡ്രൈ​വ​റാ​യ ജാ​ഫ​റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
സ​ഹാ​യി മു​സ്ത​ഫ വാ​ഹ​ന​ത്തി​ൽ വ​ണ്ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ മി​നി ലോ​റി 30 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് മ​റി​ഞ്ഞ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us