ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

New Update
New-Project-12-2 (1)

ആലപ്പുഴ: ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് കെ എസ് ആർ ടി സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. മാവേലിക്കര നടക്കാവിലാണ് അപകടം. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആളപായമില്ല.

Advertisment

പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്നു കെ എസ് ആർ ടി സി ബസ്. ഇതിനിടെ ഡ്രൈവർ പ്രദീപിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment