വയനാട്ടിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. ഷോപ്പിലുണ്ടായിരുന്ന ഉപകരണങ്ങൾ തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടം. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

New Update
a

കൽപ്പറ്റ:നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ റിയല്‍ റിച്ച് ഹോം അപ്ലെെന്‍സ് ഷോപ്പ് തകര്‍ന്നു. വലിയ നാശനഷ്ടമാണ് ഉണ്ടായത്. വയനാട് പനമരത്താണ് സംഭവം.

Advertisment

കാർ ഓട്ടോറിക്ഷയില്‍ തട്ടിയാണ് കടയിലേക്ക് ഇടിച്ചു കയറിയത്. ഷോപ്പിലുണ്ടായിരുന്ന ഉപകരണങ്ങളും തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. 

അപകടത്തിൽ ആര്‍ക്കും പരുക്കില്ല. മദ്യപിച്ച് കാർ ഓടിച്ച കാരക്കാമല സ്വദേശി അശോകന്‍ എന്നയാള്‍ക്കെതിരെ പനമരം പൊലീസ് കേസെടുത്തു. 

Advertisment