New Update
/sathyam/media/media_files/2025/11/01/1000325388-2025-11-01-15-28-40.jpg)
ഇടുക്കി : കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. സഹോദര പുത്രനായ സുകുമാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തങ്കമ്മയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
Advertisment
ഏറ്റുമാനൂര്‍ കാട്ടാച്ചിറ കുറ്റിയാനി സ്വദേശിയാണ് തങ്കമ്മ. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത് .
ഒക്ടോബര്‍ 24 നായിരുന്നു സംഭവം. ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റ സുകുമാരന്‍ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. ആക്രമണത്തിനിടയില്‍ തങ്കമ്മയ്ക്കു ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us