New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
അടിമാലി: ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ കാരിക്കണ്ടം സ്വദേശി പൗലോസ് (70) ആണ് മരിച്ചത്.
Advertisment
കൊച്ചി-ധനുഷ്‌കോടി 85 ദേശീയപാതയിൽ നേര്യമംഗലം പാലത്തിനു സമീപം കാഞ്ഞിരവേലി ജംഗ്ഷനിലാണ് സംഭവം.
അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൗലോസിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്വകാര്യ മേഖലയിൽ അധ്യാപകനായിരുന്നു പൗലോസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us