നട്ടുവളര്‍ത്തിയ് 39 കഞ്ചാവ് ചെടികള്‍. അടിമാലിയില്‍ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

ഇടുക്കിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി.

New Update

അടിമാലി: ഇടുക്കിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയയാളെ എക്‌സൈസ് പിടികൂടി. അടിമാലി ഇരുമ്പുപാലം കരയില്‍ അനൂപ് (30) എന്നയാളാണ് പിടിയിലായത്. 39 കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെടുത്തു.

Advertisment

 ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.പി മിഥിന്‍ലാലും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് അനൂപ് പിടിയിലായത്.


പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ നെബുഎ.സി, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) സിജുമോന്‍.കെ.എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആല്‍ബിന്‍ ജോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍  ശശി പി.കെ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.