അടിമാലിയിൽ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വിമത പോസ്റ്റർ. പോസ്റ്റർ പ്രചരിച്ചിരിക്കുന്നത് 'സേവ് കോൺഗ്രസ്‌' എന്ന പേരിൽ. ജില്ലാ പഞ്ചായത്ത്‌ അടിമാലി ഡിവിഷൻ സീറ്റ് പേയ്‌മെന്റ് സീറ്റാക്കി വിറ്റുവെന്നും ആരോപണം

New Update
1000351963

ഇടുക്കി: അടിമാലിയിൽ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ വിമത പോസ്റ്റർ. സേവ് കോൺഗ്രസ്‌ എന്ന പേരിലാണ് പോസ്റ്റർ പ്രചരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത്‌ അടിമാലി ഡിവിഷൻ സീറ്റ് പേയ്‌മെന്റ് സീറ്റാക്കി വിറ്റു എന്നും പോസ്റ്ററിൽ.

Advertisment

നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇടുക്കി ജില്ലാ പഞ്ചായത്തിലെയും കട്ടപ്പന നഗരസഭയിലെയും സീറ്റുകളെ സംബന്ധിച്ച് കോൺഗ്രസിൽ പ്രതിസന്ധി തുടരുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ നേതാക്കളെ പോലും പരിഗണിക്കാത്തതിൽ യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മിറ്റി വലിയ അമർഷത്തിലാണ്. 

യുവാക്കൾക്ക് കോൺഗ്രസ്സിൽ അവസരം ലഭിക്കുന്നില്ലെന്ന വിമർശനവും യൂത്ത് കോൺഗ്രസ്‌ ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി അടിമാലിയിൽ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ പോസ്റ്റർ പതിച്ചത്.

Advertisment