New Update
/sathyam/media/media_files/2025/11/02/1000327038-2025-11-02-17-14-12.jpg)
പത്തനംതിട്ട: അടൂരിൽ വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമെന്നാണ് പൊലീസിൻ്റെ സംശയം. അടൂര്‍ കോട്ടമുകളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്‌നമ്മ(77)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
വീടിനോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു മൃതദേഹം കണ്ടത്. ഷെഡ് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹത്തിലെ സ്വര്‍ണാഭരണങ്ങളും നഷ്ടമായി. അടൂര്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
മരിച്ച നിലയില്‍ കണ്ടെത്തിയ വീടിന് പുറത്തുള്ള മുറി പുറത്തു നിന്ന് പൂട്ടിയിരുന്നു. വീടിന് അകത്തും രക്തക്കറയുണ്ട്. ദുരൂഹത ഉണ്ടെന്ന് ബന്ധുക്കളും പരാതിപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us