/sathyam/media/media_files/2026/03/04/untitled-2026-03-04-13-35-01.jpg)
കാലടി: ആദിശങ്കര ജന്മഭൂമിയോടടുത്തു കിടക്കുന്ന ഈസ്റ്റ് ഒക്കല്‍ ആന്റോപുരം ഐക്കുന്നത്ത് ശ്രീബാലഗോപാലസ്വാമി ക്ഷേത്രത്തില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ നടക്കുന്ന ഉത്സവത്താലപ്പൊലിയോടനുബന്ധിച്ച് 'ബാലഗോപാലന്റെ ലീലകള്‍'എന്ന എ. ഐ. നിര്‍മ്മിത ഭക്തിഗാനം യു-ട്യൂബില്‍ പ്രദര്‍ശനത്തിനെത്തുന്നു.
നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് പാട്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഈണത്തിനായുള്ള രാഗവും താളവും എ.ഐ. തന്നെ നിശ്ചയിച്ചു. ഗായകനെ സൃഷ്ടിച്ച് പാട്ട് പഠിപ്പിച്ചെടുത്തു പാടിച്ചതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. വരികളെഴുതി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗാനം തയ്യാറാക്കിയത് പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശിയായ ജി. ഹരികുമാറാണ്.
ഈ രംഗത്ത് ഇതിനു മുമ്പും മറ്റുപല പരീക്ഷണങ്ങളും നടത്തിയിട്ടുള്ള ഇദ്ദേഹം തന്നെയാണ് ഇതിന്റെ എഡിററിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരുഗാനം പുറത്തിറക്കാന്‍ കൂടിവന്നാല്‍ ഒരു മണിക്കൂര്‍ മതിയാകും. പാട്ടെഴുതേണ്ട താമസം. പ്രോംപ്റ്റ് ചെയ്താല്‍ ഒരു മിനിറ്റിനുള്ളില്‍ വരികളുടെ സംഗീതരൂപാന്തരം തയ്യാര്‍.
/filters:format(webp)/sathyam/media/media_files/2026/03/04/untitled-2026-03-04-13-35-50.jpg)
അടിസ്ഥാനപരമായി ഇതു ചെയ്യുന്നത് സംഗീതാജ്ഞാനികളായവരാണ് എങ്കില്‍ 'പ്രോംപ്റ്റിലൂടെ' അതി മനോഹരമായ മെലഡികള്‍ സൃഷ്ടിച്ചെടുക്കാവുന്ന എ.ഐ. കാലമാണിത്. അതിന് കയ്യില്‍ ഒരു കമ്പ്യൂട്ടറോ ഒരു സ്മാര്‍ട്ട് ഫോണോ ഉണ്ടായാല്‍ മതി എന്ന് ഹരികമാര്‍ പറഞ്ഞു. ഐക്കുന്നത്തെ കുസൃതിക്കണ്ണന്റെ ലീലാവിനോദങ്ങള്‍ ആണ് ഗാനത്തിന്റെ പശ്ചാത്തലക്കാഴ്ച.
കുട്ടികള്‍ക്കേറെയിഷ്ടപ്പെടുന്നതിനായി @wowbabysong (അറ്റ് വോവ് ബേബി സോംഗ്) എന്ന യു-ട്യൂബ് സീരിസിലെ ഉണ്ണിക്കണ്ണന്റെ അനിമേറ്റഡ് കാര്‍ട്ടൂണ്‍ കടമെടുത്താണ് പാട്ടിനൊപ്പം വീഡിയോയായി ചേര്‍ത്തിരിക്കുന്നത്. കൂവപ്പടിയിലെ ന്യൂവേവ് മ്യൂസിക് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഇതിനു മുമ്പും പലതരം ഗാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളയാളാണ് ഹരികുമാര്‍.
കൂവപ്പടി മദ്രാസ് കവല ലക്ഷ്മി ഭവനില്‍ പരേതനായ റിട്ട. അധ്യാപകന്‍ പി. എന്‍. ഗോവിന്ദന്‍ കര്‍ത്താവിന്റെയും റിട്ട. സംഗീതാധ്യാപിക കെ. കെ. ശാരദക്കുഞ്ഞമ്മയുടെയും മൂത്ത മകനാണ്. ഇളയ സഹോദരന്‍ ജി. രാധാകൃഷ്ണന്‍ ബംഗലൂരു ഐ.ബി.എം-ല്‍ ഉദ്യോഗസ്ഥന്‍. മാര്‍ച്ച് 7, 8, 9 തീയതികളിലാണ് ഐക്കുന്നത്ത് ശ്രീ ബാലഗോപാലസ്വാമി ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം.
/filters:format(webp)/sathyam/media/media_files/2026/03/04/untitled-2026-03-04-13-36-13.jpg)
ഇരിങ്ങാലക്കുട തരണനല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിയാണ് തന്ത്രി. ഗുരുവായൂരിലെ ഉണ്ണിക്കണ്ണന്‍ എന്ന സങ്കല്പത്തില്‍ 139 യവം മാത്രം ഉയരമുള്ള ബാലഗോപാല പ്രതിഷ്ഠയാണ് ഇവിടത്തേത്. 600 വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രം 52 വര്‍ഷത്തോളം കാടുകയറി അന്യാധീനപ്പെട്ടു കിടക്കുകയായിരുന്നു.
തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര കിള്ളിമംഗലത്ത് മന വകയാണ് ഈ ക്ഷേത്രസങ്കേതം. അധികമാരുടെയും ശ്രദ്ധയില്‍പ്പെടാത്ത ഐക്കുന്നത്ത് ക്ഷേത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് വ്യത്യസ്തമായ ഒരു സംഗീത പരിശ്രമം നടത്തിയതെന്നും ഹരികുമാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us