തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, കെ പി സി സി അധ്യക്ഷൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജു എന്നിവരുമായി ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വാക്താവ് റോമി കുര്യാക്കോസ് എന്നിവർ കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ, വി കെ അറിവഴകന് ഓ ഐ സി സി (യു കെ) ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കഴിഞ്ഞ മൂന്ന് മാസത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
/sathyam/media/media_files/2025/01/20/EeWIXJ2eXbHjHMovKYZh.jpg)
ഓ ഐ സി സി (യു കെ) - യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച എ ഐ സി സി സെക്രട്ടറി, കേരളത്തിലെ സംഘടനകൾ യു കെയിലെ ഓ ഐ സി സിയെ മാതൃകയാക്കണമെന്നും കൂട്ടിച്ചേർത്തു.
സംഘടനയുടെ 2025 വർഷത്തിലെ കലണ്ടറുകളും വി കെ അറിവഴകന് കൈമാറി. ഓ ഐ സി സി (യു കെ) -യുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
/sathyam/media/media_files/2025/01/20/fcuk6BzFOJaeeA6IygFZ.jpg)
കെ പി സി സി അധ്യക്ഷൻ കെ സുധാക്കാരനുമായി പത്തനാപുരത്ത് വച്ചും സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജുവുമായി കെ പി സി സി ആസ്ഥസനമായ ഇന്ദിരാഭവനിൽ വച്ചുമാണ് ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. സംഘടനയുടെ മൂന്ന് മാസക്കാല പ്രവർത്തന റിപ്പോർട്ടും സമർപ്പിച്ചു.
ഓ ഐ സി സി (യു കെ) - യുടെ പുതിയ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 1ന് ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന റിപ്പോർട്ടാണ് ഓ ഐ സി സി (യു കെ) സംഘം നേതാക്കൾക്ക് കൈമാറിയത്.
/sathyam/media/media_files/2025/01/20/64cEqFf5mlF1jm2MlLFQ.jpg)
നേരത്തെ കേരളത്തിന്റെ ചുമതലയുള്ള മറ്റൊരു എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയേയും ഓ ഐ സി സി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ ചേർന്നു സന്ദർശിക്കുകയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.