Advertisment

പ്ര​വാ​സി​ക​ള്‍ക്ക് പ്ര​തീ​ക്ഷ​യേ​കി കരിപ്പൂരില്‍നിന്ന് എയര്‍ അറേബ്യ സർവിസുകള്‍ വര്‍ധിപ്പിക്കുന്നു, ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ 32 സ​ര്‍വി​സ്

New Update
C

കോഴിക്കോട്: മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ള്‍ക്ക് പ്ര​തീ​ക്ഷ​യേ​കി ക​രി​പ്പൂ​രി​ലെ കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഷാ​ര്‍ജ, അ​ബൂ​ദ​ബി, റാ​സ​ല്‍ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ള്‍ എ​യ​ര്‍ അ​റേ​ബ്യ വ​ര്‍ധി​പ്പി​ക്കു​ന്നു.

Advertisment

ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ഈ ​മൂ​ന്നി​ട​ങ്ങ​ളി​ലേ​ക്കു​മാ​യി ആ​ഴ്ച​യി​ല്‍ 32 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​യി ആ​ഴ്ച​യി​ല്‍ 29 വി​മാ​ന സ​ർ​വി​സു​ക​ളാ​ണ് എ​യ​ര്‍ അ​റേ​ബ്യ ന​ട​ത്തു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ഷാ​ര്‍ജ​യി​ലേ​ക്ക് ഒ​ന്നും അ​ബൂ​ദ​ബി​യി​ലേ​ക്ക് ര​ണ്ടും റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ര​ണ്ടും വി​മാ​ന​ങ്ങ​ളു​ണ്ടാ​കും. തി​ങ്ക​ളാ​ഴ്ച ഷാ​ര്‍ജ​യി​ലേ​ക്ക് ഒ​ന്ന്, അ​ബൂ​ദ​ബി​യി​ലേ​ക്ക് മൂ​ന്ന്, റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ഒ​ന്ന്, ചൊ​വ്വാ​ഴ്ച ഷാ​ര്‍ജ, അ​ബൂ​ദ​ബി, റാ​സ​ല്‍ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓരോ സ​ർ​വി​സു​ക​ള്‍,

ബു​ധ​നാ​ഴ്ച ഷാ​ര്‍ജ​യി​ലേ​ക്ക് ഒ​ന്ന്, അ​ബൂ​ദ​ബി​യി​ലേ​ക്ക് മൂ​ന്ന്, റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ര​ണ്ട്, വ്യാ​ഴാ​ഴ്ച ഷാ​ര്‍ജ​യി​ലേ​ക്ക് ഒ​ന്ന്, അ​ബൂ​ദ​ബി​യി​ലേ​ക്ക് മൂ​ന്ന്, റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ഒ​ന്ന്,

വെ​ള്ളി​യാ​ഴ്ച ഷാ​ര്‍ജ​യി​ലേ​ക്ക് ഒ​ന്ന്, അ​ബൂ​ദ​ബി​യി​ലേ​ക്ക് ര​ണ്ട്, റാ​സ​ല്‍ഖൈ​മ​യി​ലേ​ക്ക് ര​ണ്ട്, ശ​നി​യാ​ഴ്ച മൂ​ന്നി​ട​ങ്ങ​ളി​ലേ​ക്കും ഓ​രോ വി​മാ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​കും സ​ർ​വി​സു​ക​ള്‍.

Advertisment