/sathyam/media/media_files/2026/02/22/knb-marar-2026-02-22-20-34-58.jpg)
കൊട്ടാരക്കര : അഖിൽ മാരാർ തുടങ്ങിക്കഴിഞ്ഞു. കൊട്ടാരക്കരയിൽ തന്നെ മത്സരിക്കുമെന്നതിൽ വ്യക്തത ഇല്ലെങ്കിലും അഖിൽ മാരാർ ധനമന്ത്രി കെ.എൻ ബാലഗോപാലിനെ കടന്നാക്രമിക്കുകയാണ്.
ട്വൻ്റി ട്വൻ്റിയിൽ ചേർന്ന ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർ കൊട്ടാരക്കര എം എൽ എ കൂടിയായ ധനമന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.അഖിൽ മാരാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
"ധന മന്ത്രി ബാലഗോപാൽ സഖാവിനോട് ഒരു അഭ്യർത്ഥന...
ഡൽഹി പത്ര പ്രവർത്തക യൂണിയൻ സർക്കാർ ഫണ്ട് 25 ലക്ഷം അനധികൃതമായി കൈകാര്യം ചെയ്തെന്ന വിഷയത്തിൽ വിജിലൻസിന് കേസ് എടുക്കണമെങ്കിൽ അങ്ങ് പൂഴ്ത്തി വെച്ചേക്കുന്ന ധന കാര്യ വകുപ്പിന്റെ റിപ്പോര്ട്ട് ഒന്ന് പുറത്തു വിടണം...
ആരെങ്കിലും ധന മന്ത്രിയെ കുറിച്ച് മോശം വാർത്ത കൊടുത്താൽ അവരെ കേസിൽ കുടുക്കും എന്നൊക്കെ ഭീഷണിപെടുത്തി പത്രക്കാരെയും മാധ്യങ്ങളെയും കൈയിലാക്കി മുന്നോട്ട് പോകുന്നത് മാന്യന്മാർക്ക് പറ്റിയ പണിയല്ല...
രണ്ട് വർഷമായി പൂഴ്ത്തി വെച്ച് അവരെ വിരട്ടുന്നതിന്റെ ഫലം അത്യാവശം കിട്ടിയിട്ടുണ്ടല്ലോ.. ഇനി അതങ്ങ് പുറത്ത് വിട്..
കട്ട് കളിക്കാൻ പോയ ഭാഗീരഥൻ പിള്ളയെ പട്ടാളം പുരുഷുവിനു കാട്ടി കൊടുക്കും എന്ന് പറഞ്ഞു മീശ മാധവൻ ഭീഷണി പെടുത്തിയത് ഇതിനേക്കാൾ മാന്യത ഉള്ള പണിയാണ്..
മാധ്യമ പ്രവർത്തകരെ ഭീഷണി പെടുത്തി വാർത്തകൾ അനുകൂലമാക്കി മാറ്റുന്നത് അത്ര നല്ലതല്ല സഖാവേ..
കൊട്ടാരക്കരയുടെ പ്രതിനിധി അത്ര ചീപ്പ് ആവരുത്... "
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us