/sathyam/media/media_files/2026/02/19/akhil-marar-twenty20-candidate-2026-02-19-17-22-17.jpg)
കൊല്ലം: ബിഗ്ബോസ് താരം അഖില്‍ മാരാര്‍ കോണ്‍ഗ്രസ് അനുഭാവം ഉപേക്ഷിച്ച് എന്‍ഡിഎയില്‍ ചേര്‍ന്നത് മല്‍സരിക്കാന്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ.
ഏറെക്കാലമായി പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുള്ള അഖില്‍ മാരാര്‍ കോണ്‍ഗ്രസുമായി അടുപ്പത്തിലായിരുന്നു. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ അഖിലിനെ പരമാവധി പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു.
/filters:format(webp)/sathyam/media/media_files/2026/02/20/akhil-marar-vd-satheesan-2026-02-20-15-32-22.jpg)
എന്നാല്‍ ഈ അടുപ്പം ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അഖില്‍ മാരാര്‍ സീറ്റ് ചോദിച്ചതോടെ രംഗം മാറി. കൊട്ടാരക്കര, പത്തനാപുരം സീറ്റുകളിലൊന്നായിരുന്നു അഖിലിന്‍റെ ആഗ്രഹം.
പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ബിഗ്ബോസ് കളിപോലല്ലെന്ന് നേതാക്കള്‍ അഖില്‍ മാരാരെ ധരിപ്പിക്കാന്‍ ശ്രമിച്ചു - എന്നാല്‍ സീറ്റ് എന്ന ആവശ്യത്തില്‍ നിന്നും പിന്നോക്കം പോകാന്‍ അഖില്‍ മാരാര്‍ തയ്യാറായില്ല.
ഇതിനിടെ അഖില്‍ മാരാരെ മല്‍സരിപ്പിച്ചാലുള്ള പ്രതികരണം അറിയാന്‍ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സര്‍വ്വെയും നടത്തിയിരുന്നു. 8 നിലയില്‍ പൊട്ടുമെന്നായിരുന്നു സര്‍വ്വെ ഫലം.
അങ്ങനെ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് അഖില്‍ ട്വന്‍റി20 -ല്‍ ചേര്‍ന്നതും എന്‍ഡിഎ സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us