/sathyam/media/media_files/2026/01/06/img169-2026-01-06-21-44-29.jpg)
ആലപ്പുഴ: ഹരിപ്പാട് ആനയ്ക്ക് മുന്നിൽ പിഞ്ചുകുഞ്ഞുമായി പാപ്പാന്‍റെ സാഹസം. ആറുമാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തി.
സാഹസിക പ്രകടനത്തിനിടെ കുഞ്ഞ് ആനയുടെ കാലിനടുത്തേക്ക് വീണു. നാല് മാസം മുൻപ് പാപ്പാനെ കുത്തിക്കൊന്ന ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ മുന്നിലായിരുന്നു കുഞ്ഞിന്റെ അച്ഛൻ കൂടിയായ പാപ്പാന്റെ അഭ്യാസം.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കൊട്ടിയം സ്വദേശിയും താൽകാലിക പാപ്പാനുമായ അഭിലാഷാണ് കുഞ്ഞിന്റെ പേടിമാറ്റാനെന്ന പേരിൽ സാഹസം കാണിച്ചത്.
മറ്റൊരു താൽകാലിക പാപ്പാനായ പ്രദീപും ഒപ്പമുണ്ടായിരുന്നു. കുഞ്ഞിനെ ആനയുടെ അടിയിലൂടെ കൊണ്ടുപോകുകയും കൊമ്പിലിരുത്തുകയും ചെയ്തു. ഇതിനിടെയാണ് ആനയുടെ കാൽച്ചുവട്ടിലേക്ക് കുഞ്ഞ് വീണത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദീപിനെയും അഭിലാഷിനെയും ജോലിയിൽനിന്ന് മാറ്റിനിർത്താൻ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണർ നിർദേശം നൽകി.
നാല് മാസം മുൻപ് ആനത്തറയിൽനിന്ന് ഈ ആനയെ അഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാപ്പാനെ കുത്തിക്കൊന്നത്.
മറ്റൊരു പാപ്പാനെ മുകളിൽനിന്ന് താഴെ വീഴ്ത്തുകയും ചെയ്തു. ഇതിനുശേഷമാണ് പ്രദീപിനെയും അഭിലാഷിനെയും താൽകാലിക പാപ്പാന്മാരായി നിയമിച്ചത്. ഇവർ മദ്യലഹരിയിൽ ആനയെ മർദിച്ചിരുന്നുവെന്നും പരാതിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us