/sathyam/media/media_files/2026/02/04/alappuzha-municipality-2026-02-04-01-22-47.png)
ആലപ്പുഴ: നഗരസഭ പരിധിയിൽ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യവും തെരുവുനായകൾക്ക് പടർന്നു പിടിച്ചിരിക്കുന്ന രോമം പൊഴിഞ്ഞ് വികൃതമായരൂപത്തിൽ സംഭവിക്കുന്ന ഗുരുതരമായ പകർച്ചവ്യാധി രോഗങ്ങൾ സാധാരണ മനുഷ്യന്റെ ആരോഗ്യത്തെ ഏതു നിലയിൽ ബാധിക്കുമെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആവശ്യപ്പെട്ടു.
നിലവിൽ വെറ്റിനറി ഓഫീസറുടെ അഭാവം ഈ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതിന് തടസ്സമാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർക്ക് ഇത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ്നെ ചുമതലപ്പെടുത്താൻ കത്ത് നൽകാൻ കൗൺസിൽ യോഗത്തിൽ വിഷ്ണു ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരസഭ അതിർത്തിയിലുള്ള പ്രധാന വീഥികളിലും മറ്റ് റോഡ് അരികിലും അനധികൃതമായി തുടരുന്ന ആക്രി വ്യാപാരം അടിയന്തരമായി അവസാനിപ്പിക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ആലപ്പുഴ നഗരസഭയിലെ വാഹനങ്ങളുടെ ദുരുപയോഗത്തെ സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചു.
കഴിഞ്ഞ ദിവസം പുന്നമട പ്രധാന റോഡിൽ KL04-AB09 റിപ്പയർ ആയത് ഫയർ ഫോഴ്‌സ് എത്തി വാഹനം റോഡിൽ നിന്ന് നീക്കം ചെയ്തത് കൗൺസിലിന്റെ ശ്രദ്ധയിൽ പെടുത്തി.
അന്വേഷണത്തിൽ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ചത് അല്ല എന്നും യാത്ര ചെയ്തവർ മദ്യപിച്ചിരുന്നു എന്ന് ബോധ്യപ്പെട്ടത് കൗൺസിലിൽ ഉന്നയിച്ചു. അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us