വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ഉഷയുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ നിമിഷം തന്നെ ഇടപെടല്‍ നടത്തി. ചികിത്സയ്ക്കും നിയമപോരാട്ടത്തിനും എല്ലാ സഹായവും ഉറപ്പാക്കി. കെസി വേണുഗോപാല്‍ എംപിയുടെ മാനുഷികമായ ഇടപെടലിനു കൈയ്യടി

ശസ്ത്രക്രിയ്ക്ക് ശേഷം കത്രിക വര്‍ഷങ്ങളോളം വയറ്റില്‍ ഇരുന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത് എന്ത് ന്യായീകരണമാണ്. പ്രഹസനത്തിനായി സമിതികളെ വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സ്ഥിരം രീതി അവസാനിപ്പിക്കണം.

New Update
kc venugopal and ambulance
Listen to this article
0.75x1x1.5x
00:00/ 00:00

ആലപ്പുഴ: ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്നതിന് ഉദാഹരണമായി മാറുകയാണു കെ.സി. വേണുഗോപാല്‍ എം.പി. 

Advertisment

തൊഴിലുറപ്പ് തൊഴിലാളിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ദാരുണമായ സംഭവം കെ.സി. വേണുഗോപാല്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുന്നത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. 


അഞ്ചുവര്‍ഷം മുന്‍പു നടന്ന ശസ്ത്രക്രിയക്കിടെയാണു തൊഴിലുറപ്പ് തൊഴിലാളി ഉഷ ജോസഫിന്റെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങുന്നത്. 


അഞ്ചു വര്‍ഷക്കാലം വേദന അനുഭവിച്ച ആ സഹോദരിയുടെ വയറ്റില്‍ ഉപകരണം കണ്ടെത്തിയിട്ടും, അടിയന്തര ചികിത്സ നല്‍കുന്നതിനു പകരം സംഭവം പുറത്തുപറയരുതെന്നും തിങ്കളാഴ്ച വരാനും പറഞ്ഞ് ഒതുക്കിത്തീര്‍ക്കാനാണ് ആശുപത്രി അധികൃതരും സര്‍ക്കാരും ശ്രമിച്ചത്.

ഉഷയുടെ ദുരിതം മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞ നിമിഷം തന്നെ കെ.സി  ഉഷയുമായും കുടുംബാംഗങ്ങളുമായും ഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു. 


''വേദനകൊണ്ട് പുളയുകയാണ് സാറെ, ഇനിയുമിതെത്രക്കാലമിതു സഹിക്കണം''എന്നായിരുന്നു ഉഷ കെ.സിയോട് പറഞ്ഞത്. നേരിട്ട ദുരവസ്ഥയുടെ ഭീതിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമാണെന്ന് ഉഷ പറഞ്ഞതിനെ തുടര്‍ന്നു കെ.സി. ഇടപെട്ടാണ് അവരെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


usha joseph

അമൃത ആശുപത്രി അധികൃതരുമായി സംസാരിച്ച വേണുഗോപാല്‍ ശസ്ത്രക്രിയയ്ക്കുള്ള വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. ഉഷയെ ആശുപത്രിയിലേക്കു മാറ്റാനുള്ള ആംബുലന്‍സ് സൗകര്യവും മിനിറ്റുകള്‍ക്കുള്ളില്‍ കെ.സി തന്നെ ഏര്‍പ്പെടുത്തി. 

എം.പി ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ രാവിലെ ആശുപത്രിയിലെത്തി ശസ്ത്രക്രിയ്ക്കു വരുന്ന ചെലുവകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതരുമായി സംസാരിച്ചു. 

എന്ത് അടിയന്തര ആവശ്യത്തിനും തന്നെ നേരിട്ടു വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ ഉഷയുടെ മകനു കൈമാറുകയും ചെയ്തു. ഔദ്യോഗിക തിരക്കുകള്‍ക്ക് ഇടയിലും കെ.സി വേണുഗോപാല്‍ ഉഷയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.


തുടര്‍ ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ സഹായവും ഉഷയ്ക്ക് കെ.സി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉഷയ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയും അഞ്ചുവര്‍ഷത്തെ അവരുടെ ദുരിതത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം. 


ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്നും കെ.സി. പറഞ്ഞു.

ഇത്തരം സംഭവങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെയാണു കാണുന്നത്. സമാന ദുരിതം നേരിട്ട കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വിഷയത്തില്‍ ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. 

ശസ്ത്രക്രിയ്ക്ക് ശേഷം കത്രിക വര്‍ഷങ്ങളോളം വയറ്റില്‍ ഇരുന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത് എന്ത് ന്യായീകരണമാണ്. പ്രഹസനത്തിനായി സമിതികളെ വെച്ച് കുറ്റക്കാരെ സംരക്ഷിക്കുന്ന സ്ഥിരം രീതി അവസാനിപ്പിക്കണം.


എന്തു സംഭവിച്ചാലും അതെല്ലാം അലങ്കാരമെന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ മൗനം തുടരുകയാണ്. നല്ലൊരു ഭരണ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കില്ലായിരുന്നു. 


ആരോഗ്യവകുപ്പിനെതിരെ സംസാരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന ഭീഷണിയാണ് ആരോഗ്യമന്ത്രി മുഴക്കുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Advertisment