സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണം. മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ. അങ്ങനെയെങ്കിൽ ഞാനും രമേശ്‌ ജിയുമൊക്കെ പെടലി വേദന കൊണ്ട് കിടന്ന് പോയേനെ. ആരോഗ്യമന്ത്രിക്ക് ഓസ്‌കർ കൊടുക്കണം. ഉർവശി അവാർഡൊക്കെ കുറഞ്ഞു പോകും. എന്തൊരു അഭിനയമാണ് മന്ത്രിയുടേത്. ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്.

New Update
img(126)

ആലപ്പുഴ: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ. 

Advertisment

അങ്ങനെയെങ്കിൽ ഞാനും രമേശ്‌ ജിയുമൊക്കെ പെടലി വേദന കൊണ്ട് കിടന്ന് പോയേനെ. ആരോഗ്യമന്ത്രിക്ക് ഓസ്‌കർ കൊടുക്കണം. ഉർവശി അവാർഡൊക്കെ കുറഞ്ഞു പോകും. എന്തൊരു അഭിനയമാണ് മന്ത്രിയുടേതെന്നും വി ഡി സതീശൻ പരിഹസിച്ചു.

മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഐഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് സതീശൻ നേരത്തെ വ്യക്തമാക്കിയത്. 

മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്.

മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. 

സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങൾ ഞങ്ങൾ നടത്തും എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment