New Update
/sathyam/media/media_files/agB3wPl8x4WIX7q0a4Yq.jpg)
ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കായിക അധ്യാപകൻ അറസ്റ്റിൽ. ജോസ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 15 ന് സ്‌കൂളിലെ പരീക്ഷാ ഹാളിൽ കുട്ടി ഹിന്ദി പരീക്ഷ എഴുതി കൊണ്ടിരിക്കെ ബഞ്ചിൽ അടുത്തുവന്നിരുന്ന് സ്വകാര്യഭാഗങ്ങളിൽ അമർത്തി പിടിക്കുകയായിരുന്നു.
Advertisment
ഇയാൾക്കെതിരെ സ്‌കൂൾ അധികൃതർക്ക് രക്ഷിതാക്കൾ പരാതി കൊടുത്തതിനെ തുടർന്ന് ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചികൽസ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാരാരിക്കുളം പൊലീസിന്റെ കസ്റ്റഡിയിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us