/sathyam/media/media_files/fDHHgt7lR7ZxxODiIamc.jpg)
ആലപ്പുഴ: കറകളഞ്ഞ കമ്മ്യൂണിസ്റ്റ്, കളങ്കരഹിതനായ രാഷട്രീയ നേതാവ്, സംശുദ്ധനായ മതനിരപേക്ഷ നേതാവ്, എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനായ നേതാവിനെയാണ് യച്ചൂരിയുടെ വിയോഗത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിനു നഷ്ടമായതെന്ന് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അക്കാദമിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ, ആദർശ പ്രതിബദ്ധതയുടെ ആൾരൂപം, സൗമ്യതകൊണ്ട് ആൾക്കൂട്ടങ്ങളെ ആകർഷിച്ച വ്യക്തിത്വം, ലാളിത്യം ജീവിതത്തിൻ്റെ മുഖമുദ്രയാക്കിയ ജനപ്രതിനിധി, നിലപാടിൽ നെഞ്ചുറപ്പോടെ നിലകൊണ്ട മനുഷ്യസ്നേഹി, പാവങ്ങളുടെയും നിരാലംബരുടെയും ആശാകേന്ദ്രം, മതസൗഹാർദ്ദത്തിൻ്റെ ജീവൽപ്രതീകം, അശരണരുടെയും സാധാരണക്കാരുടെയും ആവേശം, രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിക്കുമ്പോൾ പോലും അന്തസ്സ് കൈവിടാത്ത സഖാവ്, വ്യക്തിഹത്യയെ പടിക്ക് പുറത്തുനിർത്തിയ നേതാവും, കേരളത്തെ നെഞ്ചോട് ചേർത്ത് പിടിച്ച ദേശീയ നേതാക്കളിൽ ഒരാളു കൂടിയായിരുന്നു അന്തരിച്ച സിപിഎം ദേശീയ സെക്രട്ടറി യച്ചൂരിയെന്ന് ഷിഹാബുദീൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us