Advertisment

ആലപ്പുഴയിൽ 17 കാരി ജീവനൊടുക്കിയ സംഭവം; അച്ഛനും അമ്മയും ക്ഷമിക്കണമെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

New Update
alappuzha medical 3344

ആലപ്പുഴ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 17 കാരി മരിച്ച സംഭവത്തിൽ കുട്ടി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണമെന്നു കുറിപ്പിലുണ്ട്. കുറിപ്പിൽ തീയതി ഇല്ല. പെൺകുട്ടി ​ഗർഭിണിയാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.

Advertisment

സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ സഹപാഠിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നു ഇയാൾ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇയാളുടെ രക്ത സാംപിൾ ശേഖരിക്കും.

​ഗർഭിണിയാണെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് സംഭവത്തിൽ പോക്സോ കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നാണു കണ്ടെത്തിയത്. പെൺകുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിനും നേരത്തെ അടൂർ പൊലീസ് കേസെടുത്തിരുന്നു.

Advertisment