Advertisment

കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

author-image
ഇ.എം റഷീദ്
New Update
obit amarnath

കായംകുളം: കായംകുളം ഭരണിക്കാവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ അമർനാഥ് (അച്ചു) ആണ് മരിച്ചത്. 

Advertisment

വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അമർനാഥിന് അപസ്മാരം ഉള്ളതായി പറയുന്നു.

ഉച്ചയ്ക്ക് രണ്ടു മുതൽ അമർനാഥിനെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.

Advertisment