New Update
/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)
ആലപ്പുഴ: കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദം നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി.
Advertisment
മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷമെന്നും സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് തീയതി നിശ്ചയിക്കാം.
കേരളത്തിനു വേണ്ടിയുള്ള എംപിമാരുടെ പാർലമെന്റ് പ്രസംഗങ്ങൾ സൈറ്റിൽ ഉണ്ട് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സംസ്ഥാന താൽപര്യത്തിന് വേണ്ടിയാണ് യുഡിഎഫ് എംപിമാരുടെ പോരാട്ടമെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.
കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് ഇന്ന് കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. സമയവും സ്ഥലവും തീരുമാനിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us