New Update
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
ആലപ്പുഴ: കെഎസ്ആർടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന ആണ് മരിച്ചത്. 24 വയസ്സായിരുന്നു.
Advertisment
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. മെറീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബസിൽ ഇടിക്കുകയായിരുന്നു.
ഭർത്താവും ഒപ്പം ഉണ്ടായിരുന്നു. എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയതാണ്.
ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ ശാന്തനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us