സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങി. അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക ഈയിടെ നടത്തിയ സ്‌കാനിങ്ങിനിടെയാണ് കണ്ടെത്തി

2021ൽ വയർ വീർത്തുവന്നതിനെ തുടർന്നാണ് ഡോക്ടറെ കണ്ടതെന്ന് ഉഷ ജോസഫ് പറഞ്ഞു. വയറിൽ മുഴയാണെന്നാണ് ഡോക്ടർ പറഞ്ഞത്.

New Update
270546

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങി. പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. 

Advertisment

അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയക്കിടെ കുടുങ്ങിയ കത്രിക ഈയിടെ നടത്തിയ സ്‌കാനിങ്ങിനിടെയാണ് കണ്ടെത്തിയത്.

2021ൽ വയർ വീർത്തുവന്നതിനെ തുടർന്നാണ് ഡോക്ടറെ കണ്ടതെന്ന് ഉഷ ജോസഫ് പറഞ്ഞു. വയറിൽ മുഴയാണെന്നാണ് ഡോക്ടർ പറഞ്ഞത്. 

പരിശോധനകൾക്ക് ശേഷം ഉഷക്ക് ശസ്ത്രക്രിയ നടത്തി. കോവിഡ് സമയമായതിനാൽ രണ്ട് ദിവസത്തിനകം വീട്ടിലേക്ക് മടങ്ങി. പിന്നീട് സമീപത്തെ ക്ലിനിക്കിൽ നിന്നാണ് സർജറി ചെയ്ത ഭാഗം ഡ്രസ് ചെയ്തത്.

പിന്നീട് ഇടക്കിടെ വേദന വരാറുണ്ടായിരുന്നു. പല ഡോക്ടർമാരെയും കണ്ടു ചികിത്സിച്ചു. അടുത്തിടെ മുത്രത്തിൽ രക്തം കണ്ടതിനെ തുടർന്നാണ് മറ്റൊരു ഡോക്ടറെ കണ്ടത്. 

മൂത്രത്തിൽ കല്ലായിരിക്കുമെന്നാണ് ഡോക്ടർ ആദ്യം പറഞ്ഞത്. എക്‌സ് റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കിടക്കുന്നത് കണ്ടതെന്നും ഉഷ പറഞ്ഞു.

2021ൽ ലളിതാംബിക ഡോക്ടറെയാണ് കാണിച്ചത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണെന്ന് അറിയില്ല. 

ശസ്ത്രക്രിയക്ക് ശേഷം വയറുവേദനയും നടുവേദനയും ഇടക്കിടെ വരാറുണ്ടായിരുന്നു. കത്രിക നീക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവരും. ഇനി വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോകില്ല. തനിക്ക് പേടിയാണെന്നും ഉഷ ജോസഫ് പറഞ്ഞു.

Advertisment