New Update
/sathyam/media/media_files/2026/02/23/images-2026-02-23-09-32-51.jpg)
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിൽ കുടുങ്ങിയ ഉഷയുടെ മകൻ.
Advertisment
ഞങ്ങൾ കത്രിക വിഴുങ്ങിയ പോലെയാണ് ഇപ്പോൾ കാര്യങ്ങളെന്നും ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർക്കൊ നേഴ്സിനോ തെറ്റില്ല എന്ന സ്ഥിതിയാമെന്നും ഉഷയുടെ മകൻ ഷിബിൻ ജോസഫ് പറഞ്ഞു.
എല്ലാവരും ഇപ്പോൾ കയ്യൊഴിയുകയാണ്. കത്രിക വയറിനുള്ളിൽ വന്നത് ഞങ്ങളുടെ തെറ്റ് പോലെയായി ആരോഗ്യ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ടെന്ന് ഷിബിൻ കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us