ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

ചേർത്തല 11-ാം മൈൽ പള്ളിക്കവലയിൽ വെച്ചാണ് അപകടം.

New Update
accident1

 ആലപ്പുഴ: ചേർത്തലയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. വയലാർ സ്വദേശി ആരവ് കൃഷ്ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22) എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ‍

Advertisment

ചേർത്തല 11-ാം മൈൽ പള്ളിക്കവലയിൽ വെച്ചാണ് അപകടം. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.

എതിർദിശയിൽ നിന്നും വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Advertisment