/sathyam/media/media_files/xqHumGX0S0FziHScae4W.jpg)
ആലപ്പുഴ: പെരുമ്പളം പാലം ഉദ്ഘടന പരിപാടിയിലേക്കുള്ള ക്ഷണം നിരസിച്ച് ജി.സുധാകരൻ. ചികിത്സയിലായതിനാൽ പങ്കെടുക്കാനാകില്ലെന്നാണ് സുധാകരന്റെ വിശദീകരണം.
മന്ത്രി പി.എ മുഹമ്മദ് റിയാസ് ക്ഷണിച്ചപ്പോഴാണ് ജി.സുധാകരൻ അസൗകര്യം അറിയിച്ചത്.പെരുമ്പളം പാലം ഉദ്ഘടാനത്തിന്റെ പോസ്റ്ററിൽ ജി സുധാകരന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.
അതിനിടെ, ഇടഞ്ഞുനിൽക്കുന്ന ജി.സുധാകരനുമായി അനുനയ നീക്കം സജീവമാക്കാൻ സിപിഎം ശ്രമം തുടരുകയാണ്. വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയാകും.
നാളെ ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി ജി.സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേന്ദ്രകമ്മിറ്റിയംഗം സി.എസ് സുജാത സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
തീരുമാനം സ്വമനസാലെയാണെന്നും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us