എസ്ഐആർ നടപടികൾ പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ല, നേട്ടം കൈവരിച്ച് ആലപ്പുഴ

എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ  16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002 ലെ എസ്‌ഐആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്തുവാൻ കഴിഞ്ഞു. 

New Update
img(37)

ആലപ്പുഴ: എസ്‌ഐആർ സംബന്ധിച്ച എല്ലാ നടപടികളും വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന നേട്ടം സ്വന്തമാക്കി ആലപ്പുഴ. 

Advertisment

എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ ജില്ലയിൽ  16,16,561 വോട്ടർമാർ ഉൾപ്പെട്ടിരുന്നു. 2002 ലെ എസ്‌ഐആർ പട്ടികയുമായി 14,71,150 വോട്ടർമാരെ ബന്ധപ്പെടുത്തുവാൻ കഴിഞ്ഞു. 


2002 ലെ വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുവാൻ കഴിയാതിരുന്ന 1,45,411 വോട്ടർമാരുടെയും, വോട്ടർ പട്ടികയിലെ വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്ന 1,10,683 വോട്ടർമാരുടേയും ഹിയറിംഗ് നടത്തി രേഖകൾ പരിശോധിച്ച് അപ് ലോഡ് ചെയ്താണ് ജില്ലയിൽ എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. 


പരിശോധന പൂർത്തിയാക്കിയപ്പോൾ അന്തിമ വോട്ടർ പട്ടികയിലേക്ക് 16,12,110 പേർ യോഗ്യത നേടി. മരണപ്പെട്ടതും താമസം മാറിയതും മറ്റും മൂലം 4438 വോട്ടർമാർ അയോഗ്യരാക്കപ്പെട്ടു. 

നിലവിൽ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്ന പുതിയ വോട്ടർമാരേയും ഉൾപ്പെടുത്തി ഫെബ്രുവരി 21 നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 

Advertisment