കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷം. പത്തുപേർക്കെതിരെ പൊലീസ് കേസ്

സംഘർഷത്തിനിടെ എതിർപക്ഷത്തിനു നേരെ വെടിവെപ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. 

New Update
police jeep 2

ആലപ്പുഴ: കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസിൽ തൃക്കുന്നപ്പുഴ സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. 

Advertisment

ശനിയാഴ്ച രാത്രി ഒമ്പതിന് പുളിക്കീഴിലെ കെടിഡിസി ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അർധരാത്രിക്കുശേഷം കൂട്ടയടിയിലും വെടിവയ്പ്പിലും കലാശിച്ചത്. 


സംഘർഷത്തിനിടെ എതിർപക്ഷത്തിനു നേരെ വെടിവെപ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. 


സംഭവത്തിൽ സാരമായി പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്. ഇരുവിഭാഗങ്ങളിലുമായി ഉൾപ്പെട്ട പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

കോടതിയിൽ ഹാജരാക്കിയ മണികണ്ഠനെ റിമാൻഡ് ചെയ്തു. പിടിച്ചെടുത്ത തോക്ക് കോടതിയിൽ ഹാജരാക്കുമെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Advertisment