/sathyam/media/media_files/2026/03/04/anil-akkara-ac-moideen-2026-03-04-15-02-55.jpg)
തൃശൂർ: കുന്നംകുളത്ത് അനിൽ അക്കര കോൺഗ്രസ് സ്ഥാനാർഥിയാകും ! 'അഴിമതി നിക്ഷേപ തട്ടിപ്പുകൾക്കെതിരായ പോരാളി' എന്ന ജനങ്ങൾ നിൽകിയ വിശേഷണം അനിൽ അക്കരയെ മത്സരിപ്പിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നു.
ഇക്കുറി നിയമസഭാ മത്സരത്തിന് ഇല്ല എന്ന നിലപാടിലായിരുന്നു അനിൽ അക്കര. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നു മത്സരിക്കുയും വിജയിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്നു യുഡിഎഫ് പിടിച്ചടുത്തതോടെ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തത് അനിലിനെയായിരുന്നു.
വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അനില്‍ അക്കര. 2021 ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. അന്ന് സിപിഎം സ്ഥാനാർത്ഥിയായിരുന്ന സേവ്യർ ചിറ്റിലപ്പള്ളിയോടാണ് അനിൽ അക്കര പരാജയപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അഴിമതിക്കെതിരെയും നിക്ഷേപ തട്ടിപ്പുകൾക്കെതിരെയും മുൻനിര പോരാളിയായി അനിൽ മാറുകയായിരുന്നു.
അതിൽ പ്രധാനം സഹകരണ ബാങ്ക് തട്ടിപ്പുകൾ പുറത്തു കൊണ്ടുവരുന്നതിൽ അനിൽ വഹിച്ച നിർണായക പങ്കാണ്. മുൻ മന്ത്രി എ.സി മൊയ്തീൻ ഉൾപ്പെട്ട കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ അനിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.
കരുവന്നൂർ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിൽ 29 കോടി രൂപയുടെ കൊള്ളയാണ് എ.സി മൊയ്തീനും സംഘവും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് നടത്തിയതെന്ന് അനിൽ അക്കര നിരന്തരം ആരോപിച്ചു.
കോടികളുടെ നിക്ഷേപ തട്ടിപ്പു നടന്ന ഹൈറിച്ച് തട്ടിപ്പ് പുറത്തെത്തിച്ചതും അനിൽ അക്കരയാണ്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി കമ്പനിക്കെതിരായ തട്ടിപ്പ് കേസിൽ റവന്യൂ-ധന മന്ത്രിമാർക്കെതിരെ ഗുരുതര ആരോപണവും അനിൽ ഉയർത്തിയിരുന്നു.
അനിലിൻ്റെ മികച്ച പ്രവർത്തനങ്ങളാണ് കുന്നംകുളത്ത് പോരിന് അനിൽ അക്കര തന്നെ മതി എന്ന തീരുമാനത്തിലേക്ക് കോൺഗ്രസിനെ എത്തിക്കുന്നത്. കുന്നംകുളത്ത് ഇടതു സ്ഥാനാർഥിയായി വരുന്നത് എ.സി മൊയ്തീൻ ആണ് എന്നതും അനിലിന് നേട്ടമാണ്.
തൃശൂർ ജില്ലയിൽ ഒരിടവേളയ്ക്കുശേഷം സിപിഎമ്മിൽ പിടിമുറുക്കിയിരിക്കുകയാണ് എ.സി മൊയ്തീൻ പക്ഷം. 2023 ഓഗസ്റ്റ് 22-ന് വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിനെത്തുടർന്ന് മൊയ്തീൻ സിപിഎമ്മിൽ ഒറ്റപ്പെട്ടിരുന്നു.
മൊയ്തീനുമായി ഇടഞ്ഞു നിന്ന എം. ബാലാജിയെ 2025 ഏപ്രിലിൽ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. അതോടെ പി.കെ ബിജു-കെ.വി അബ്ദുൾ ഖാദർ പക്ഷം മൊയ്തീനെ ഒതുക്കിയെന്ന് വ്യാപകപ്രചാരണമുണ്ടായി.
ജില്ലാക്കമ്മിറ്റി സംസ്ഥാനക്കമ്മിറ്റിക്ക് നൽകിയ പ്രാഥമിക സ്ഥാനാർഥിപ്പട്ടികയിൽ കുന്നംകുളത്ത് എ.സി
മൊയ്തീന്റെ പേര് നാലാംസ്ഥാനത്തായിരുന്നെന്നാണ് അറിയുന്നത്.
എന്നാൽ, അന്തിമ പട്ടികയിൽ മൊയ്തീൻ ഒന്നാംസ്ഥാനത്തെത്തുകയായിരുന്നു. മൊയ്തീനെതിരെ ശക്തമായ പ്രകടനം കാഴ്ചവെക്കാൻ അനിൽ അക്കരയ്ക്കു സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us