Advertisment

അരവണ നിരോധനം മൂലം ആറ് കോടി രൂപയുടെ നഷ്ടം, ശബരിമലയിലെ നിരോധിച്ച അരവണ ഭക്ഷ്യയോഗ്യം; നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബോർഡ്

നിരോധിച്ച അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

New Update
aravana payasam.

പത്തനംതിട്ട: ശബരിമലയിൽ ഏലക്കയുടെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തി നിരോധിച്ച അരവണ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിശദമായ പരിശോധനയിൽ അരവണ ഭക്ഷ്യയോ​ഗ്യമാണെന്ന് കണ്ടെത്തിയതായി തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അറിയിച്ചു. അരവണ നിരോധനം മൂലമുണ്ടായ ആറ് കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അനന്തഗോപൻ അറിയിച്ചു.

ശബരിമല തീർത്ഥാടനം മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി കെ അനന്തഗോപൻ പറഞ്ഞു. അരവണ കണ്ടെയ്നർ നിർമാണം ഡിപി ആ‍ തയ്യാറായിട്ടുണ്ട്. ദേശീയ പാത വികസനത്തിന് ഏറ്റെടുക്കുന്ന ദൂമിക്ക് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേ‍ത്തു.

#sabarimala #latest news #aravana
Advertisment