അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ്, യുവാവ് അറസ്റ്റിൽ

New Update
arrst

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കൈപ്പുറം തലപ്പള്ളി വീട്ടിൽ ടി അജീഷാണ് (45) പൊലീസ് പിടിയിലായത്. 

Advertisment

താനൂർ സിഐ കെ ടി ബിജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ചിത്രം പ്രചരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.

അതേസമയം, അതിജീവിതയെ അധിക്ഷേപിക്കുകയും വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ പിടിയിലായ രാഹുൽ ഈശ്വറിന് ജാമ്യമില്ല. 

അതിനിടെ രണ്ടാം ദിനവും ജയിലിൽ രാഹുൽ നിരാഹാര സമരത്തിലാണ്. കള്ളക്കേസ് എന്നാരോപിച്ച് രാഹുല്‍ ഈശ്വര്‍ നിരാഹാരസമരം തുടരുമെന്നാണ് ഭാര്യ ദീപ പറയുന്നത്.

Advertisment