New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊല്ലം: ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായി.
Advertisment
കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസിൽ 26 കാരനായ സച്ചിൻ വർഗ്ഗീസാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പടിഞ്ഞാറേക്കല്ലട നിവാസിയായ വിദ്യാർത്ഥിനിയെയാണ് മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്.
കുട്ടിയിൽ അസ്വസ്ഥത കണ്ടതിനെ തുടർന്ന് രക്ഷകർത്താക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. തുടർന്ന് ഇവർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.
തുടർന്ന് പൊലീസ് കോട്ടയത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us