മലപ്പുറത്ത് കുടുംബവഴക്കിനിടെ യുവതിയുടെ ആക്രമണം; ഭർത്താവിനും ഭർതൃമാതാവിനും കുത്തേറ്റു, ഭാര്യ കസ്റ്റഡിയിൽ

New Update
kerala police vehicle1

മലപ്പുറം: മലപ്പുറം നിരപ്പറമ്പിൽ കുടുംബവഴക്കിനിടെ ഭർത്താവിനെയും ഭർതൃമാതാവിനെയും യുവതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. 

Advertisment

പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ (23) പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടുപേർക്കും കുടുംബ വഴക്കിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഭരത് ചന്ദ്രനെയും കോമളവല്ലിയെയും ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisment