ഹൈബ്രിഡ് കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; പിടികൂടിയത് റാന്നി പെരുമ്പുഴ പാലത്തിന് സമീപത്തുനിന്നും

New Update
kerala police vehicle1

പ​ത്ത​നം​തി​ട്ട: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ൻ​ തു​ട​ർ​ന്ന് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ റാ​ന്നി പെ​രു​മ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ഞ്ജു മ​നോ​ജ് (24) മു​ഹ​മ്മ​ദ് ആ​ഷി​ഖ് (19) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

Advertisment

സ​ഞ്ജു ഇ​ന്നു ന​ട​ക്കു​ന്ന ഡി​വൈ​എ​ഫ്‌​ഐ പ​ത്ത​നം​തി​ട്ട ബ്ലോ​ക്ക് സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ക്കേ​ണ്ട ആ​ളാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​വ​രു​ടെ കാ​ര്‍ കു​റു​കെ പോ​ലീ​സ് വാ​ഹ​നം നി​ര്‍​ത്തി ത​ട​ഞ്ഞി​ട്ടാ​ണ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പി​ടി​കൂ​ടി​യ ഉ​ട​ന്‍ ത​ന്നെ ഇ​രു​വ​രു​ടേ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സ​ഞ്ജു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ഡി​വൈ​എ​ഫ്‌​ഐ പ്രാ​ദേ​ശി​ക നേ​താ​വ് വി​ളി​ച്ച​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ വി​വ​രം അ​റി​ഞ്ഞ​ത്.

Advertisment