New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കാസർകോട്: മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് മരിച്ചത്. പ്രതി ഉമർ ഫറൂഖ് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് സംശയം. ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. അക്രമാസക്തനായ ഉമർ ഫറൂഖ് വീട്ടിലേക്ക് കടന്ന് കയറി ജുമൈലയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശബ്ദം കേട്ട് ഓടി എത്തിയ അയൽക്കാർ ബഹളം വച്ച് പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ആക്രമണം തുടരുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. കുടുംബപ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക വിവരം ഇപ്പോൾ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us