New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൽപറ്റ: വയനാട്ടിൽ പീഡനത്തിനിരയായ 16 വയസുകാരിയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
Advertisment
കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി ജീവിതം അവസാനിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. 2024-25 കാലഘട്ടത്തിൽ കുട്ടി പലതവണ ക്രൂരമായ പീഡനത്തിനിരയായെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്താം തീയതി പോലീസ് കേസെടുക്കുകയും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേസ് നടപടികൾ പുരോഗമിക്കവെയാണ് തിങ്കളാഴ്ച പെൺകുട്ടി സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us