മാനന്തവാടി ലഹരി പീഡനക്കേസ്: ഒളിവിലായിരുന്ന 'ഡിങ്കൻ അജിത്' തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

New Update
1771427899

മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ മർദിക്കുകയും നിർബന്ധിച്ച് ലഹരിമരുന്ന് ഉപയോഗിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി.

Advertisment

'ഡിങ്കൻ' എന്ന് വിളിക്കുന്ന വിമലാനഗർ സ്വദേശി എ.വി. അജിത്തിനെ (22) തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് മാനന്തവാടി പോലീസ് പിടികൂടിയത്. നേരത്തെയും നിരവധി ലഹരി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ഇയാൾ.

കേസുമായി ബന്ധപ്പെട്ട് അജിത് കുമാർ (32), വിഷ്ണു (22) എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളും പിടിയിലായി.

Advertisment