/sathyam/media/media_files/2026/02/26/1772101217-2026-02-26-16-29-16.jpg)
മ​ല​പ്പു​റം: ഇ​രു​വേ​റ്റി​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ര​ണ്ടാ​ന​മ്മ​യു​ടെ ക്രൂ​ര ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക്. അ​ഞ്ച്, ആ​റ്, 11 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ കാ​ലി​ൽ ര​ണ്ടാ​ന​മ്മ ഷീ​ലാ ദേ​വി ച​ട്ടു​കം വ​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഷീ​ലാ ദേ​വി​യെ​യും ഭ​ർ​ത്താ​വ് രാ​ജേ​ഷ് ശ​ർ​മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം സി​ഡ​ബ്ല്യു​സി ഏ​റ്റെ​ടു​ത്തു.
പ​തി​വാ​യി കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട നാ​ട്ടു​കാ​രാ​ണ് വി​ഷ​യം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ കാ​ലി​ൽ ഗു​രു​ത​ര പ​രി​ക്കും ക​ണ്ടെ​ത്തി. കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തി​ൽ രാ​ജേ​ഷ് ശ​ർ​മ​യ്ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. വ​ർ​ഷ​ങ്ങ​ളാ​യി സ്ഥ​ല​ത്ത് താ​മ​സി​ച്ച് ജോ​ലി ചെ​യ്തു​വ​രു​ന്ന​യാ​ളാ​ണ് രാ​ജേ​ഷ് ശ​ർ​മ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us